വിലനിലവാര നിയന്ത്രണം: കേരളം മാതൃകയെന്ന് വിഎസ്
പാലക്കാട്: അവശ്യ സാധനങ്ങളുടെ വിലനിലവാരം കൂടാതെ നിയന്ത്രയ്ക്കുന്ന കാര്യത്തില്‍ കേരളം മാതൃകയാണെന്ന് മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്‍ അഭിപ്രായപ്പെട്ടു.
പൊതുവിതരണ സംവിധാനം മികവുറ്റതാക്കുന്നതില്‍ കേരളത്തിന് വന്‍ നേട്ടം ഉണ്ടാക്കാനായിട്ടുണ്ട്. അതാണ് വില നിയന്ത്രിയ്ക്കാന്‍ സഹായകമായത്.
പാലക്കാട്ട് കല്ലേപ്പുള്ളിയില്‍ മാവേലി സ്റ്റോര്‍ ഉത്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി ഈ അവകാശ വാദം ഉയര്‍ത്തിയത്. കേരളത്തിലെ പൊതുവിതരണ സംവിദാനം മാതൃകാപരമാണെന്ന ഈയിടെ കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രി ശരദ് പവാര്‍ ലോക്‍സഭയിലും പറഞ്ഞിരുന്നു.












Click it and Unblock the Notifications