ലോകകപ്പ് പരാജയം: കോച്ചിനെ തൂക്കിലേറ്റും?

ഉത്തര കൊറിയന്‍ ടീമിന്റെ കോച്ചായ കിങ് ജോങ് ഹുനിനെ വേതനമില്ലാത്ത കെട്ടിട നിര്‍മാണ തൊഴിലാളിയാക്കി തരംതാഴ്ത്തിയാണ് സര്‍ക്കാര്‍ അരിശം തീര്‍ത്തത്. ഫുട്‌ബോള്‍ ടീമംഗങ്ങള്‍ക്കും സമാനമായ ശിക്ഷ കിട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.
കളിക്കാരെയും കോച്ചിനെയും പൊതുനിരത്തില്‍ ആറു മണിക്കൂറോളം ജനകീയ വിചാരണ നടത്തി അധിക്ഷേപിച്ചതിന് ശേഷമാണ് ശിക്ഷ വിധിച്ചത്. ടീമിലെ ഓരോ കളിക്കാരനും തങ്ങളുടെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞു. ഒടുവില്‍ എല്ലാ കളിക്കാരും കുറ്റം മുഴുവന്‍ കോച്ചിന്റെ തലയില്‍വെച്ചു കെട്ടുകയായിരുന്നു. പരീശീലക സ്ഥാനത്തു നിന്നും പുറത്താക്കിയ ഹുനിനെ തൂക്കിക്കൊല്ലാന്‍ സാധ്യതയുണ്ടെന്നും സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
1966 നു ശേഷം ആദ്യമായാണ് ഉത്തര കൊറിയ ലോകകപ്പ് ഫുട്‌ബോളിനു യോഗ്യത നേടുന്നത്. ഒന്നാം റൗണ്ടില്‍ ബ്രസീലിനോട് 2-1 നും ഐവറി കോസ്റ്റിനോട് 3-0 ത്തിനും പോര്‍ചുഗലിനോട് 7-0 ത്തിനുമാണ് അവര്‍ തോല്‍വി ഏറ്റുവാങ്ങിയത്.
ടീമിന്റെ തോല്‍വി രാജ്യമൊട്ടാകെ തത്സമയം കണ്ടിരുന്നു. ആദ്യമായാണ് വിദേശത്തു നടക്കുന്ന ഫുട്‌ബോള്‍ മത്സരം ഉത്തര കൊറിയ തത്സമയം സംപ്രേഷണം ചെയ്തത്. കൊറിയ ലോകകപ്പിനു യോഗ്യത നേടിയപ്പോള്‍ ഭരണാധികാരിയായ കിംഗ് ജോംങ് ഇല്‍ രാജ്യവ്യാപകമായി ആഘോഷങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരുന്നു.












Click it and Unblock the Notifications