പരസ്യ ചിത്രങ്ങളില്‍ നായകനായി പോള്‍

ജര്‍മ്മനിയിലെ പ്രശസ്ത സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ റെവ് എന്ന കമ്പനിയുടെ പരസ്യത്തിലൂടെയാണ് പോളിന്റെ അരങ്ങേറ്റം. പരസ്യത്തിലഭിനയിച്ച് ഒരാഴ്ച പിന്നിടുമ്പോഴേക്കും 160ല്‍ അധികം ഓഫറുകള്‍ നീരാളിയെ തേടിയെത്തിക്കഴിഞ്ഞു. ഇതില്‍ ഒരു പുസ്തക കമ്പനിയുടെ പരസ്യവും ഉള്‍പ്പെടും.
പരസ്യ ലോകത്തെ ഈ പുതിയ മോഡലിന്റെ വരുമാനമെത്രയാണെന്ന് വെളിപ്പെടുത്താന്‍ സീലൈഫ് അക്വേറിയം ഉടമകളോ കമ്പനി അധികൃതരോ തയാറായിട്ടില്ല. എന്തായാലും പരസ്യത്തില്‍ നിന്നുള്ള വരുമാനം ശാപ്പാടടിച്ചു കളയാനൊന്നും പോള്‍ തീരുമാനിച്ചിട്ടില്ല. ഗ്രീസിലെ ഒരു കടലാമ വളര്‍ത്തല്‍ കേന്ദ്രത്തിന് നല്‍കാനാണ് തീരുമാനം












Click it and Unblock the Notifications