ബിഎസ്എന്‍എല്‍ ആദ്യമായി നഷ്ടം രുചിച്ചു

വരുമാന വളര്‍ച്ചയില്‍ കുറവ് വന്നതും 3ജി, ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് സേവനങ്ങള്‍ക്കായുള്ള സ്‌പെക്ട്രം ഫീസ് നല്‍കേണ്ടിവന്നതും നഷ്ടമുണ്ടാക്കാന്‍ കാരണമായി. ലാന്‍ഡ്‌ലൈന്‍ വരിക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞതാണ് മറ്റൊരു കാരണം. ഇതിനെല്ലാം പുറമെ ജീവനക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ശമ്പള കുടിശ്ശിക വിതരണം ചെയ്യേണ്ടിവന്നതും കമ്പനിയെ നഷ്ടത്തിലേക്ക് വലിച്ചിഴച്ചു.
ശമ്പളവര്‍ധനവിനെത്തുടര്‍ന്നുള്ള കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ 2,900 കോടി രൂപയാണ് ബിഎസ്എന്‍ ചെലവഴിച്ചതെന്ന് ബിഎസ്എന്‍എല്ലിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കുല്‍ദീപ് ഗോയല്‍ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ വരുമാനം 10.4 ശതമാനം ഇടിഞ്ഞ് 32,045.41 കോടി രൂപയിലെത്തി. താരിഫ് നിരക്കുകള്‍ കുറച്ചതും വിപണിയില്‍ മത്സരം ശക്തമായതും ഫിക്‌സഡ് ലൈന്‍ കണക്ഷനുകളുടെ എണ്ണം കുറഞ്ഞതുമാണ് വരുമാനത്തില്‍ കുറവ് വരുത്തിയത്.
നടപ്പു സാമ്പത്തിക വര്‍ഷം കമ്പനി 34,500 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്. ഇത് നേടിയാല്‍ ലാഭത്തില്‍ തിരിച്ചെത്താമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.












Click it and Unblock the Notifications