കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമര്‍നാഥിലെ ശിവലിംഗം അലിഞ്ഞില്ലാതായി

  • By Ajith Babu
Google Oneindia Malayalam News

Amarnath Shivlinga
ജമ്മു: ഹിമാലയസാനുക്കളിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ അമര്‍നാഥ് ഗുഹയിലെ സ്വയംഭൂവായ ശിവലിംഗം അലിഞ്ഞില്ലാതായി.മഞ്ഞുറഞ്ഞ് രൂപപ്പെട്ട ഈ ശിവലിംഗം ജൂലൈ 29ന് പൂര്‍ണ്ണമായും ഉരുകി ഇല്ലാതായതായി ഔദ്യേഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഏറെ കഷ്ടതകള്‍ സഹിച്ച് അമര്‍നാഥിലെത്തിയ ഭക്തരില്‍ പലര്‍ക്കും ശിവലിംഗം കാണാതെ നിരാശരായി മടങ്ങേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തീര്‍ത്ഥാടകരുടെ വര്‍ദ്ധിച്ച തോതിലുള്ള വരവും അന്തരീഷത്തിലെ ചൂടും കാരണം ശിവലിംഗം അതിവേഗത്തില്‍ ഇല്ലാതായതെന്ന് പുരോഹിതര്‍ പറയുന്നു. 12അടിയോളം ഉയരമുണ്ടായിരുന്നു അമര്‍നാഥ് ഗുഹയിലെ ശിവലിംഗത്തിന്.

ഹിമാലയത്തില്‍ 12729 അടി ഉയരത്തിലാണ് പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ അമര്‍നാഥ് ഗുഹ. ജൂലൈ 1മുതല്‍ ആഗസ്റ്റ് 25 വരെ നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥാടന കാലത്ത് ആയിരക്കണക്കിന് ഭക്തരാണ് ശിവലിംഗം ദര്‍ശിയ്ക്കാനായി ഇവിടെയത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X