മുംബൈയില്‍ നിന്നും തിരിച്ച വരനെ കാണാതായി
മുംബൈ: വിവാഹത്തിനായി മുംബൈയില്‍ നിന്നും നാട്ടിലേയ്ക്കു തിരിച്ചു പോയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. നെയ്യാറ്റിന്‍കര മഞ്ചവിളാകം കുര്യാണിക്കല്‍ രാജന്‍ ലൂക്കോസിനെയാണു (30) ജൂലൈ അവസാനവാരം മുതല്‍ കാണാതായത്.
നേത്രാവതി എക്‌സ്പ്രസിലാണ് രാജന്‍ നാട്ടിലേയ്ക്കു തിരിച്ചത്. ഖാര്‍ വെസ്റ്റ് 12ാം നമ്പര്‍ റോഡിലാണ് ഇയാള്‍ താമസിക്കുന്നത്. വീട്ടുകാര്‍ തിരുവനന്തപുരം റയില്‍വേ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
ജൂലൈ 25നു നേത്രാവതിയിലെ എസ് ഒന്ന് ബോഗിയിലെ 69ാം ബെര്‍ത്തിലാണു രാജന്‍ മുംബൈയില്‍നിന്നു പുറപ്പെട്ടത്. രത്‌നഗിരിയില്‍ എത്തിയെന്നും കൊങ്കണ്‍ പാതയില്‍ ഗതാഗത തടസ്സമുള്ളതിനാല്‍ അവിടെനിന്നു ബസില്‍ കയറി അഡാവലി സ്‌റ്റേഷനില്‍ ഇറങ്ങി മറ്റൊരു ട്രെയിനില്‍ യാത്ര തുടരുമെന്നും 26നു ഫോണ്‍ വിളിച്ചറിയിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു.
എന്നാല്‍ പിന്നീട് രാജന്‍ ഫോണ്‍ ചെയ്യുകയുണ്ടായില്ല. തിരിച്ച് വിളിച്ചിട്ട് ഫോണ്‍ പ്രതികരിക്കുന്നുമില്ല. മുംബൈയില്‍ ലൂപ് കമ്പനി ഗസ്റ്റ് ഹൌസ് ജീവനക്കാരനാണ് ഇയാള്‍. ആഗസ്റ്റ് 21നാണ് രാജന്റെ വിവാഹം. ഒരു വര്‍ഷം മുമ്പാണ് വിവാഹത്തീയതി നിശ്ചയിച്ചത്.












Click it and Unblock the Notifications