Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ തിരിച്ചെത്തി; സോണിയ 2ദിവസം വൈകും

Sonia and Rahul
ദില്ലി:അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശ്ശി പാവ്‌ലോ മെയ്‌നോയെ കാണാന്‍ പോയ എഐസിസി ജനറല്‍ സെക്രട്ടറിരാഹുല്‍ ഗാന്ധി തിരിച്ചെത്തി.

എന്നാല്‍, സോണിയ രണ്ടുമൂന്നു ദിവസംകൂടി അമ്മയെ പരിചരിക്കാനായി അമേരിക്കയില്‍ തങ്ങും. തിരിച്ചെത്തിയ രാഹുല്‍ ആഗസ്റ്റ് 2 തിങ്കളാഴ്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുത്തു.

സോണിയയുടെയും രാഹുലിന്റെയും പാര്‍ലമെന്റ് സമ്മേളനത്തിലെ അസാന്നിധ്യവും ബ്രിട്ടിഷ് പ്രധാനമന്ത്രി കാമറണ്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ സോണിയ കാണാതിരുന്നതും ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കു വഴിവച്ചിരുന്നു.

രണ്ടുദിവസത്തെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് സോണിയ രാഹുലിനെയും കൂട്ടി വാര്‍ധ്യക്യ സഹജമായ രോഗങ്ങളുമായി ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാന്‍ അമേരിക്കയ്ക്ക പോയതാണെന്ന കാര്യം വ്യക്തമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+