ബാംഗ്ലൂരില്‍ ഓട്ടോയാത്ര കീശ കാലിയാക്കും
ബാംഗ്ലൂര്‍: ഇന്ധനവില വര്‍ധനയ്ക്ക പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ ഓട്ടോക്കൂലിയും വര്‍ധിപ്പിച്ചു. കിലോമീറ്ററിന് 8.50 എന്നതില്‍ നിന്നും 9രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ഫലത്തില്‍ മിനിമം ചാര്‍ജ് 14ല്‍ നിന്നും 17 രൂപയായി.
മിനിമം ചാര്‍ജ് 17രൂപയും പിന്നീട് വരുന്ന ഓരോ കിലോമീറ്ററിലും 9രൂപവച്ച് അധികവും നല്‍കണമെന്നതാണ് പുതിയ ഉത്തരവ്. എന്നാല്‍ മിനിമം ചാര്‍ജ് 20രൂപയാക്കണമെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ വീണ്ടും ആവശ്യപ്പെടുകയാണ്.
ആഗസ്റ്റ് ഒന്ന് മുതലാണ് പുതിയ ചാര്‍ജ് നിലവില്‍വന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പിടിച്ചുപറി ബാംഗ്ലൂര്‍ നഗരത്തില്‍ പിടിച്ചുപറി നടത്തുകയാണ്.
പുതിയ ചാര്‍ജിനനുസരിച്ച് മീറ്റര്‍ സെറ്റ് ചെയ്യാതെ പുതിയ നിരക്കുകളുടെയും പഴയ നിരക്കുകളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയ കടലാസ് കാണിച്ച് ഇവര്‍ യാത്രക്കാരില്‍ നിന്നും കൂടുതല്‍ പണമാണ് ഈടാക്കുന്നത്.
രണ്ട്് കോലിമീറ്റര്‍ ഓട്ടത്തിന് പലരില്‍ നിന്നും നാല്‍പത് രൂപവരെയാണ് ഓട്ടോക്കാര്‍ ഇടാക്കുന്നത്. ഇതിനെ ചോദ്യം ചെയ്യുന്ന യാത്രക്കാരെ വഴിയിലിട്ട് അസഭ്യം പറയുന്ന സംഭവം വരെ രണ്ടു ദിവസത്തിനുള്ളില്‍ നഗരത്തില്‍ പലഭാഗത്തുനിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാഷയറിയാത്ത യാത്രക്കാരാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്. ഓട്ടോ ഡ്രൈവര്‍മാര്‍ കന്നഡയില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത് അറിയാന്‍ കഴിയാതെയും തിരിച്ച് സംശയം ചോദിക്കാന്‍ കഴിയാതെയും അന്യസംസ്ഥാനക്കാര്‍ വലയുന്നു.
നഗരത്തില്‍ എന്തുകൊണ്ടും ഓട്ടോയാത്രയേക്കാള്‍ ലാഭകരം വോള്‍വോ ബസിലുള്ള യാത്രയാണെന്നതാണ് സത്യം. വോള്‍വോ ബസില്‍ മിനിമം ചാര്‍ജ് പത്തുരൂപയാണ് പിന്നീട് വരുന്ന ഒരോ രണ്ടു കിലോമീറ്ററിനും അഞ്ചുരൂപവീതം കൂടുതല്‍ നല്‍കിയാല്‍ മതി.












Click it and Unblock the Notifications