ഇനി അതുകൊണ്ട് കുറവ് വേണ്ട: ഇതാ സര്‍ക്കസ് അക്കാദമി
കണ്ണൂര്‍: ഇനി കേരളത്തിന് അതില്ലാത്തതിന്റെ കുറവ് വേണ്ട. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ഇന്ത്യയില്‍ ആദ്യത്തെ സര്‍ക്കസ് അക്കാദമിയ്ക്കു തുടക്കം കുറിച്ചു. ആസ്ഥാനം കണ്ണൂരായതുകൊണ്ട് പതിവ് പോലെ കണ്ണൂരില്‍ നിന്നുള്ള മന്ത്രിമാരെത്തി. സ്പോര്‍ട്ട്സ് മന്ത്രി എം വിജയകുമാറായിരുന്നു ഉത്ഘാടനം നടത്തിയത്.
ലോകത്തെങ്ങുമുള്ള സര്‍ക്കസ് കമ്പനികളില്‍ ഇനി കണ്ണൂരിലേയും കേരളത്തിലേയും കളിക്കാരെത്തുമെന്ന് കരുതാം. കണ്ണൂരില്‍ നിന്ന് ഒട്ടേറെ സര്‍ക്കസ് കളിക്കാര്‍ ഉണ്ടായതിനാലാണ് അക്കാദമിയുടെ ആസ്ഥാനം കണ്ണൂരായി തിരഞ്ഞെടുത്തത്. കണ്ണൂരിലെ പഴയകാല സര്‍ക്കസ് കളിക്കാരെ ആദരിയ്ക്കാനും സര്‍ക്കാര്‍ മറന്നില്ല. ഇതിനുള്ള ഭാഗ്യം ലഭിച്ചത് ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനായിരുന്നു.
12 വിദ്യാര്‍ത്ഥികളായിരിയ്ക്കും ഇവിടെ ആദ്യം ഉണ്ടാവുക. ഇവരില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉണ്ടായിരിയ്ക്കും. നാല് വര്‍ഷ കോഴ്സാണ് ഇവിടെ നടത്താന്‍ ഉദ്ദേശിയ്ക്കുന്നത്. ആള്‍ ഇന്ത്യ സര്‍ക്കസ് ഫെഡറേഷനായിരിയ്ക്കും അക്കാദമിയുടെ ചെലവുകള്‍ ഭാഗികമായി വഹിയ്ക്കുക.












Click it and Unblock the Notifications