Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയുടെ സഹായവും സ്വീകരിക്കും: ഉമ്മന്‍ ചാണ്ടി

Oommen Chandy
തൃശൂര്‍: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കെ മുരളീധരന്റെ വോട്ടും സ്വീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി. സംഘടനാ പ്രവേശനത്തില്‍ മാത്രമാണു സാങ്കേതിക തടസ്സങ്ങളുള്ളത്. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിയ്ക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

ആരുടെയും സഹായം നിരസിക്കുന്നത് ശരിയല്ല. മുരളീധരന്റെ ഒപ്പമുളളവര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കുന്നത് സംബന്ധിച്ച് അതാത് സ്ഥലത്തെ കോണ്‍ഗ്രസ് പ്രാദേശിക കമ്മിറ്റികളാണ് തീരുമാനമെടുക്കേണ്ടത്.

മുരളീധരന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന്റെ കാര്യത്തില്‍ മാത്രമേ തീരുമാനമാകാനുള്ളു. ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം, കഴിയാവുന്ന സീറ്റുകളില്‍ തങ്ങളുടെ പ്രതിനിധികളെ സ്വതന്ത്ര സ്ഥാനാര്‍ഥികളായി പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ച് കെ മുരളീധരനോട് ഒപ്പമുള്ള നേതാക്കള്‍ കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളെ കാണും. ആദ്യം കോണ്‍ഗ്രസ് നേതാക്കളെ ആയിരിക്കും അഞ്ചംഗ നിവേദക സംഘം കാണുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+