കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തച്ചങ്കരിയുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരും

  • By Lakshmi
Google Oneindia Malayalam News

Thachankary
കൊച്ചി: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐ.ജി ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ നിലവിലുളള സ്ഥിതി തുടരണമെന്ന് ഹൈക്കോടതി.

സസ്‌പെന്‍ഷന്‍ കേസില്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തീര്‍പ്പാക്കുംവരെ നിലവിലെ സ്ഥിതി നിലനിര്‍ത്താനാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്ണന്‍, എസ്.എസ് സതീശ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാന്‍ തല്‍ക്കാലം ആവശ്യപ്പെടില്ലെന്ന് തച്ചങ്കരി ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നു. സസ്‌പെന്‍ഷന്‍ സ്‌റ്റേ ചെയ്തുള്ള കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിക്കെതിരേ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവേയായിരുന്നു തച്ചങ്കരി ഉറപ്പു നല്‍കിയത്.

പിന്നീട് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുകയും കേന്ദ്ര ട്രിബ്യൂണല്‍ മുമ്പാകെ ഹര്‍ജി പരിഗണിച്ച് തീര്‍പ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തച്ചങ്കരി ഉറപ്പു നല്‍കിയിരുന്ന കാലാവധി അവസാനിച്ചതിനേതുടര്‍ന്ന് തന്നെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് തച്ചങ്കരി ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയതിനേതുടര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചത്.

വിദേശയാത്രയുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്നാണ് തച്ചങ്കരിയെ സസ്‌പെന്റ് ചെയ്തത്. ഗള്‍ഫില്‍ പര്യടനം നടത്തിയ തച്ചങ്കരി ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X