ഐപിഎല്‍ സുനന്ദ പുഷ്‌കര്‍ ഓഹരി മടക്കിനല്‍കി

വിവാദത്തെതുടര്‍ന്ന് ഓഹരികള്‍ തിരികെ നല്‍കുമെന്ന് അവര്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ഈ ഓഹരികള്‍ ഇവര്‍ മടക്കിനല്‍കിയോ എന്ന് ഇതുവരെ വ്യക്തമായിരുന്നില്ല. ഓഹരികള്‍ ഇവര്‍ മറിച്ചുവിറ്റുവെന്നും ആരോപണം ഉയര്‍ന്നിരുന്നു
ടീമിലെ ഏതെങ്കിലുമൊരു ഉടമ തന്നെ ഈ ഓഹരികള്‍ വാങ്ങുമെന്നാണ് സൂചന. നിലവിലുള്ള കണ്‍സോര്‍ഷ്യത്തിന് പുറത്തേക്ക് ടീമിന്റെ നിയന്ത്രണം പോകാതിരിക്കാനാണ് ഇത്.
സുനന്ദയുടെ കൈവശമുള്ള ഓഹരിക്ക് ഏതാണ്ട് 70 കോടി രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. കൊച്ചി ഐപിഎല്‍ ടീമിന്റെ ഉടമസ്ഥാവകാശത്തിന്റെ 19 ശതമാനം ഓഹരി സുനന്ദയുടേതായിരുന്നു.
1,533 കോടി രൂപയ്ക്കാണ് റോണ്‍ഡിവൂ സ്‌പോര്‍ട്‌സ് വേള്‍ഡ് കൊച്ചി ഐപിഎല്‍ ടീമിന്റെ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.
സുനന്ദയ്ക്ക് ശശി തരൂരുമായുള്ള ബന്ധവും ടീമിലെ പങ്കാളിത്തം സംബന്ധിച്ച അവ്യക്തതകളുമാണ് വിവാദത്തിന് വഴിവച്ചത്. വിവാദങ്ങളെ തുടര്‍ന്ന് ശശി തരൂരിന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവരെ വന്നു.












Click it and Unblock the Notifications