കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്തു

  • By Ajith Babu
Google Oneindia Malayalam News

Surendran Pillai sworn in Port and Youth Affairs ministe
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് പിസി തോമസ് വിഭാഗത്തിലെ ഏക എംഎല്‍എ വി സുരേന്ദ്രന്‍പിള്ള മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ആര്‍എസ് ഗവായി സത്യവാചകം ചൊല്ലിക്കൊടുത്തു.11.30ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.

സുരേന്ദ്രന്‍ പിള്ളയെ തുറമുഖ, യുവജന ക്ഷേമ വകുപ്പുകള്‍ ഏല്‍പ്പിക്കുന്നതായ കത്ത് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്ക് കൈമാറി. ഈ വകുപ്പുകള്‍ നേരത്തേ കൈകാര്യം ചെയ്തിരുന്ന വിജയകുമാറിന് പൊതുമരാമത്ത് വകുപ്പ് നല്‍കാനും തീരുമാനമായി.

മുഖ്യമന്ത്രി വിഎസ്.അച്യുതാനന്ദനെ സന്ദര്‍ശിച്ച ശേഷം കുടുംബസമേതമാണ് പിള്ള ചടങ്ങിനെത്തിയത്. മുഖ്യമന്ത്രിയും സഹമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുരേന്ദ്രന്‍പിള്ള കേരളത്തിലെ 183 ാമത്തെ മന്ത്രിയാണ്.

സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി വി സുരേന്ദ്രന്‍ പിള്ള ക്ഷേത്രദര്‍ശനം നടത്തിയിരുന്നു.

ജോസഫിന്റെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസിലെ ഭൂരിപക്ഷവും എല്‍ഡിഎഫ് വിട്ടപ്പോഴും പിസി തോമസും സുരേന്ദ്രന്‍ പിള്ളയും ഉറച്ചുനിന്നതിന്റെ പ്രത്യുപകാരമായാണ് പിസി തോമസ് പദത്തിന് മന്ത്രിപദം നല്‍കയിക്കുന്നത്.

കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തിലാണ് പിള്ളയെ മന്ത്രിയാക്കാനുള്ള തീരുമാനം ഉണ്ടായെങ്കിലും വകുപ്പ് ഏതെന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X