സുരേന്ദ്രന്‍ പിള്ള ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും

പിള്ളയ്ക്കു നല്‍കുന്ന വകുപ്പു സംബന്ധിച്ച് ഏതാനും ദിവസങ്ങളായി ചര്‍ച്ച നടക്കുക യാണെങ്കിലും ഒദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
പിള്ളയ്ക്ക് യുവജനക്ഷേമവും തുറമുഖവകുപ്പും നല്‍കാനാണു സിപിഎം ധാരണയിലെത്തിയത്. എന്നാല്‍, പാര്‍ലമെന്ററികാര്യംകൂടി കിട്ടണമെന്ന ആഗ്രഹം കേരള കോണ്‍ഗ്രസ് (തോമസ്) പ്രകടിപ്പിച്ചിട്ടുണ്ട്. അന്തിമതീരുമാനം സിപിഎം അറിയിച്ചിട്ടില്ല.
തോമസ് ഐസക്കിന്റെ ചുമതലയിലുള്ള മരാമത്തുവകുപ്പ് മന്ത്രി എം. വിജയകുമാറിനു നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ വിജയകുമാറിന്റെ കൈവശമുള്ള വകുപ്പുകളില്‍ ഏതെങ്കിലുമാവും സുരേന്ദ്രന്‍പിള്ളയ്ക്കു ലഭിക്കുക.
ഇത് നടന്നില്ലെങ്കില്‍ പാലൊളി മുഹമ്മദ്കുട്ടിയുടെ ചുമതലയിലുള്ള ഗ്രാമവികസനം വേണമെന്നു കേരള കോണ്‍ഗ്രസ് (തോമസ്) ആവശ്യപ്പെട്ടിരുന്നു. അതിനോടും സിപിഎം അനുകൂല നിലപാടെടുത്തിട്ടില്ല.
ഇതേസമയം, മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നതില്‍നിന്നു വ്യത്യസ്തമായ വകുപ്പായിരിക്കും സുരേന്ദ്രന്‍പിള്ളയ്ക്കു ലഭിക്കുകയെന്നു മന്ത്രി എം. വിജയകുമാര്‍ കോഴിക്കോട്ടു പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications