Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരിയില്‍ 2 ബിജെപിക്കാര്‍ക്ക് വെട്ടേറ്റു

കൂത്തുപറമ്പ്: സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തലശേരിയ്ക്കടുത്തുള്ള ചിറ്റാരിപ്പറമ്പിലാണ് സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷമേഖലയില്‍ റോന്ത് ചുറ്റുകയായിരുന്ന പൊലീസ് ജീപ്പിന് നേരെ അക്രമികള്‍ ബോംബെറിഞ്ഞു. ബോംബ് പൊട്ടാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി.

ഉച്ചയോടെ ചിറ്റാരിപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍വച്ചാണ് സംഭവം. ബി.ജെ.പി. പ്രവര്‍ത്തകരായ ചിറ്റാരിപ്പറമ്പ് പെരിങ്ങാട്ടില്‍ വീട്ടില്‍ കെ.വി. വിജേഷ് (29), പുഴക്കല്‍ വളപ്പില്‍ ഗിരീഷ് (22) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചിറ്റാരിപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഒരുസംഘം ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍. ഇതറിഞ്ഞ് സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി ഇവരെ നേരിടുകയായിരുന്നുവെന്ന് പറയുന്നു.

കൂത്തുപറമ്പ് എസ്.ഐ. പ്രേംസദന്റെ നേതൃത്വത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ആറുമണിയോടെ വട്ടോളിയില്‍ വച്ച് പൊലീസ് ജീപ്പിനുനേരെ ഒരു സംഘം ബോംബെറിഞ്ഞത്.

തലശ്ശേരി ഡിവൈ.എസ്.പി. പ്രിന്‍സ് എബ്രഹാം, കൂത്തപറമ്പ് സി.ഐ. സജേഷ് വാഴവളപ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്. അക്രമസാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+