കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈറ്റും ബ്ലാക്ക്ബെറി നിരോധിച്ചേയ്ക്കും

Google Oneindia Malayalam News

BlackBerry
സൗദി അറേബ്യയും യു എ ഇയും ചെയ്തത് പോലെ കുവൈറ്റും ബ്ലാക്ക്ബെറി ഫോണ്‍ നിരോധിച്ചേയ്ക്കും. അറബ് പത്രങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബ്ലാക്ക്ബെറിയുടെ സുരക്ഷാ പ്രശ്നങ്ങള്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തെ അലട്ടുന്നുണ്ടെന്നാണ് അറിയുന്നത്.

ബ്ലാക്ക്ബെറി നിര്‍മ്മാതാക്കലായ റിസര്‍ച്ച് ഇന്‍ മോഷന്‍ എന്ന സ്ഥാപനത്തിന് ഇത് സംബന്ധത്തിച്ച് കുവൈറ്റ് സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. കുവൈറ്റിലുള്ള അവരുടെ സെര്‍വറിലെ വിവരങ്ങള്‍ തിരയാനുള്ള അവകാശം സര്‍ക്കാര്‍ അധികൃതര്‍ക്ക് നല്‍കണമെന്നാണ് കുവൈറ്റിന്റെ ആവസ്യം.

ഇക്കാര്യത്തില്‍ ബ്ലാക്ക്ബെറി നിര്‍മ്മാതാക്കള്‍ തീരുമാനമൊന്നും അറിയിച്ചിട്ടില്ല. ഇതാണ് ബ്ലാക്ക്ബെറി നിരോധിയ്ക്കുന്നതിനെക്കുറിച്ച് ചിന്തിയ്ക്കാന്‍ കുവൈറ്റിനെ പ്രേരിപ്പിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X