കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറാമത്തെ ജീവിക്കുന്ന ബുദ്ധന് പട്ടാഭിഷേകം

  • By Ajith Babu
Google Oneindia Malayalam News

Chil Buddha
ബീജിംങ്: മന്ത്രധ്വനികളുടെയും സ്തുതിഗീതങ്ങളുടെയും അകമ്പടിയോടെ ആറാമത്തെ 'ജീവിക്കുന്ന ബുദ്ധന്' പട്ടാഭിഷേകം. ടിബറ്റന്‍ ബുദ്ധമത വിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ ഇനി അഞ്ചുവയസുകാരനായ ഈ ജീവിക്കുന്ന ബുദ്ധനോടായിരിക്കും.

വര്‍ഷങ്ങളുടെ തിരച്ചിലിന് ശേഷം ഒരു മാസം മുമ്പാണ് അഞ്ചു വയസ്സുകാരനായ ലൊസാങ് ഡോജിയെന്ന ബാലനെ ജീവനുള്ള ബുദ്ധനായി തീരുമാനിച്ചത്. ലൈലാമയുടെ പിന്‍ഗാമിയായി ചൈനീസ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്ന പഞ്ചന്‍ ലാമയാണ് നറുക്കെടുപ്പിലൂടെ 'ജീവനുള്ള ബുദ്ധനെ' തെരഞ്ഞെടുത്തത്. പട്ടാഭിഷേകത്തിന് ചൈനീസ് സര്‍ക്കാരിന്റെ അനുമതി ഉണ്ടായിരുന്നു.

അഞ്ചാമത്തെ 'ജീവനുള്ള ബുദ്ധന്‍' ദെസ്ഹബ് ജാംഭായ് ഗൈസാന്‍ഗ്യാകോ 66ാമത്തെ വയസില്‍ 2000ല്‍ മരിച്ചതിനെത്തുടര്‍ന്നാണു 'ജീവനുള്ള ബുദ്ധനെ' കണ്ടെത്താന്‍ ബുദ്ധസന്യാസിമാര്‍ ശ്രമമാരംഭിച്ചത്.

ചൈന സര്‍ക്കാര്‍ അവര്‍ക്ക് ഇഷ്ടമുള്ളയാളിനെ പഞ്ചന്‍ ലാമയായി അവരോധിയ്ക്കുകയാണെന്ന് നേരത്തേ ദലൈ ലാമ വ്യക്തമാക്കിയിരുന്നു. തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ ധൃതിയില്ലെന്നാണ് ദലൈ ലാമയുടെ നിലപാട്. ഇക്കാര്യം എന്‍ഡിടിവിയുടെ ഒരു അഭിമുഖത്തില്‍ ദലൈലാമ വ്യക്തമാക്കിയിരുന്നു. ലക്ഷക്കണക്കിന് വരുന്ന ടിബറ്റന്‍ ബുദ്ധമതക്കാര്‍ അംഗീകരിയ്ക്കുന്നതല്ല ചൈന ചൂണ്ടിക്കാണിയ്ക്കുന്ന പഞ്ചന്‍ ലാമ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X