സൗദിയും യുഎഇയും ബ്ലാക്‌ബെറി നിരോധിക്കുന്നു

യുഎഇയില്‍ ഒക്‌ടോബര്‍ മുതല്‍ നിരോധനം വരും. അഞ്ചുലക്ഷത്തോളം പേര്‍ ബ്ലാക്ക്‌ബെറി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ ഏപ്രിലില്‍ ബ്ലാക്ക്‌ബെറിക്കു ബഹറിനും മുന്നറിയിപ്പു നല്‍കിയിരുന്നു.
സൗദിയില്‍ ബ്ലാക്ക്‌ബെറി മെസേജിംഗ് സേവനം ഓഗസ്റ്റ് മാസം മുതല്‍ തടയുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യുഎഇ നടപടിയുടെ അടിസ്ഥാനത്തിലാണ് സൗദിയും ആ വഴിക്കു നീങ്ങിയതെന്നു കരുതുന്നു.
ഇതുസംബന്ധിച്ചു സൗദി കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിഷന്റെ വിശദീകരണം ഉടനുണ്ടാകുമെന്നാണ് സൂചന.
യുഎഇ ടെലിക്കമ്യൂണിക്കേഷന്‍ നിയമങ്ങള്‍ക്കു വിരുദ്ധമായിട്ടാണ് ബ്ലാക്ക്‌ബെറി പ്രവര്‍ത്തിക്കുന്നതെന്നു റെഗുലേറ്ററി അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ മൊഹമ്മദ് അല്‍ ഗനീം പറഞ്ഞു. എന്നാല്‍ നോക്കിയ, ആപ്പിള്‍ ഐഫോണ്‍ എന്നിവയ്ക്കു നിരോധനം ബാധകമല്ല.
ബ്ലാക്ക്‌ബെറി രാജ്യത്തെ നീതിന്യായ, സാമൂഹിക, ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് അധികൃതര്‍ പറയുന്നു. വിദേശ ടെലിഫോണ്‍ നമ്പറുള്ള ഉപയോക്താള്‍ക്കും നിരോധനം ബാധകമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നടപടിയെക്കുറിച്ചു റിം കമ്പനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
കനേഡിയന്‍ കമ്പനി റിസര്‍ച്ച് ഇന്‍ മോഷനാണ്(റിം) ബ്ലാക്ക്‌ബെറിയുടെ നിര്‍മ്മാതാക്കള്‍. കാനഡയില്‍ സ്ഥാപിച്ചിരിക്കുന്ന സെര്‍വറിലൂടെ വ്യാപരിക്കുന്ന ഡാറ്റ നിരീക്ഷിക്കാന്‍ നിലവില്‍ സംവിധാനമില്ലാത്തതാണ് ബ്ലാക്ക്‌ബെറിയെ തടയാന്‍ രാഷ്ട്രങ്ങളെ പ്രേരിപ്പിക്കുന്നത്.












Click it and Unblock the Notifications