എയര്‍ടെല്ലില്‍ താരങ്ങളോട് സല്ലപിക്കാം
കൊച്ചി: സൂപ്പര്‍ സിനിമാ താരങ്ങളുമായി ഫോണില്‍ സംസാരിക്കാനുള്ള അവസരമൊക്കി ഭാരതി എയര്‍ടെല്‍
എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കു സൂപ്പര്‍താരങ്ങളുമായി ഫോണില്‍ സംസാരിക്കാന്‍ കഴിയുന്ന പദ്ധതിയാണിത്. കേരളത്തിലെ സേവനത്തിനു തുടക്കം കുറിച്ചുകൊണ്ട് ബുധനാഴ്ച വൈകിട്ടു നാലിനും അഞ്ചിനും ഇടയ്ക്കു നടന്‍ ശ്രീനിവാസനുമായി ഫോണില്‍ തല്‍സമയം സംസാരിക്കാം.
30 രൂപ നല്‍കി റജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 50505 എന്ന നമ്പരില്‍ വിളിച്ചാല്‍ ഇഷ്ടതാരങ്ങളുമായി ഫോണില്‍ സംസാരിക്കാം. മിനിറ്റിന് രണ്ടു രൂപയാണു നിരക്ക്.
നിശ്ചിതസമയത്തു വിളിക്കുന്നവര്‍ക്ക് ഒരു മിനിറ്റു സംസാരിക്കാം. താരങ്ങള്‍ക്ക് ഇഷ്ടാനുസരണം കൂടുതല്‍ സമയം സംസാരിക്കാനോ മറ്റൊരു കോളിലേക്കു മാറാനോ
കഴിയും.
സൂപ്പര്‍താരങ്ങളോടു തല്‍സമയം സംസാരിക്കാനുള്ള അവസരം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ ടെലികോം സേവനദാതാവാണ് എയര്‍ടെല്ലെന്നു ഭാരതി എയര്‍ടെല്‍ കേരള-തമിഴ്‌നാട് മൊബൈല്‍ സര്‍വീസസ് സിഇഒ രാജീവ് രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications