വിമാനം വൈകിയാലും റദ്ദാക്കിയാലും നഷ്ടപരിഹാരം

വ്യോമയാനമന്ത്രി പ്രഫുല്‍പട്ടേല്‍ ചൊവ്വാഴ്ച രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഇതിനുള്ള നിയമത്തിന്റെ കരട് തയ്യാറാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.
ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ യാത്രക്കാര്‍ക്ക് ആവശ്യമായ സൌകര്യം ഒരുക്കേണ്ടതും എയര്‍ലൈന്‍സ് കമ്പനികളുടെ ചുമതലയാണെന്ന് മന്ത്രി വ്യക്തമാക്കി.
വിമാനങ്ങള്‍ വന്നുപോകുന്നതിന് സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയാത്ത പതിനൊന്ന് വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി മന്ത്രി വെളിപ്പെടുത്തി.
മേയ് 22ന് വിമാനദുരന്തം ഉണ്ടായ മംഗലാപുരം എയര്‍പോര്‍ട്ടിന് വിമാന സര്‍വീസിന് പൂര്‍ണ സജ്ജമാണെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ വിമാനത്തിന്റെ ടയര്‍ പൊട്ടി 29 അപകടങ്ങള്‍ ഉണ്ടായതായി മന്ത്രി പറഞ്ഞു.












Click it and Unblock the Notifications