Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി

Madani
ബാംഗ്ലൂര്‍: 2008 ബാംഗ്ലൂര്‍ സ്ഫോടനപരമ്പരക്കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയുടെജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി.

ബാംഗ്ലൂര്‍ പൊലീസ് എത്തിയാല്‍ അറസ്റ്റ് വരിയ്ക്കാന്‍ തയ്യാറാണെന്നാണ് മദനിയുടെ നിലപാട്.

നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ പ്രകാരം പ്രതി ചേര്‍ക്കപ്പെട്ടയാള്‍ക്കു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ വ്യവസ്ഥയില്ലെന്നു ജസ്റ്റിസ് എന്‍.ആനന്ദ ഓഗസ്റ്റ് മൂന്ന് ചൊവ്വാഴ്ച ചൂണ്ടിക്കാട്ടി. നേരത്തെ സെഷന്‍സ് കോടതി മദനിയ്ക്ക് മുന്‍കൂര്‍ ജാമ്യം നഷേധിച്ചിരുന്നു. തുടര്‍ന്നാണ് മദനി കര്‍ണാടക ഹൈകോടതിയെ സമീപിച്ചത്.

മദനിയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുകയാണ്. ഈ വാറണ്ട് നടപ്പാക്കാനുള്ള സമയപരിധി ബാംഗ്ലൂര്‍ അഡീഷനല്‍ ചീഫ് മെട്രൊപ്പൊലിറ്റന്‍ മജിസ്ട്രേട്ട്
കോടതി ഓഗസ്റ്റ് 17 വരെ നീട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+