ബ്ലാക്ബെറി: നിര്‍ദ്ദേശം പാലിക്കാനാവില്ലെന്ന് റിം
ദില്ലി: കേന്ദ്രആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ട വിധത്തില്‍ ബ്ലാക്ബെറി ഫോണിന്റെ സെര്‍വര്‍ സംവിധാനത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് ഫോണിന്റെ നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍(റിം)
അറിയിച്ചു.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു കേന്ദ്രസര്‍ക്കാര്‍ റിമ്മിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്, അല്ലാത്ത പക്ഷം ഫോണിന്റെ സേവനം റദ്ദാക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സേവനങ്ങള്‍ പരിശോധിക്കാന്‍ സംവിധാനമൊരുക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പ്രായോഗികമല്ലെന്നാണ് റിം പറയുന്നത്. ബ്ലാക്ക്ബെറി സേവന ഭാഷ പ്രത്യേക കോഡുള്ളതാണെന്നും ഇതു കമ്പനിയുള്‍പ്പെടെ ഒരാള്‍ക്കും ലഭ്യമാവാത്തതാണെന്നും റിം വ്യക്തമാക്കി.
ബ്ലാക്ക്ബെറി സേവനങ്ങളുടെ ഭാഷ 'റിമ്മി'നോ മൂന്നാമതൊരാള്‍ക്കോ ഒരു സാഹചര്യത്തിലും ലഭ്യമാവാത്ത രീതിയിലാണ് രൂപകല്പന ചെയ്തതെന്ന് കമ്പനി പറഞ്ഞു.
ദേശ സുരക്ഷയ്ക്കും നിയമവാഴ്ചയ്ക്കും സര്‍ക്കാറിന് പല സംവിധാനങ്ങളുമുണ്ട്. വാണിജ്യമേഖലയിലെ സുരക്ഷാകാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ രാജ്യസുരക്ഷയ്ക്ക് സര്‍ക്കാറുകള്‍ക്ക് കഴിയുമെന്ന് 'റിം' പ്രസ്താവനയില്‍ പറഞ്ഞു. ഇതിനാല്‍, സര്‍ക്കാര്‍ ആവശ്യപ്പെട്ട സാങ്കേതികവിദ്യ അനുവദിക്കാനാവില്ലെന്ന് 'റിം' വ്യക്തമാക്കി.
്യുഎഇയും സൗദി അറേബ്യയും സമാനമായ മുന്നറിയിപ്പ് കമ്പനിയ്ക്ക് നല്‍കിയിട്ടുണ്ട്. സൗദിയില്‍ ഓഗസ്റ്റ് 6 വെള്ളിയാഴ്ച മുതല്‍ ഫോണിന് നിരോധനം പ്രാബല്യത്തില്‍ വരും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications