ആനയനുഗ്രഹത്തിന് വിലക്ക് വീഴുന്നു

നിര്‍ബന്ധിച്ച് അനുഗ്രഹം നല്‍കാനായി പാപ്പാന്‍മാര്‍ ആനകളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണു നിരോധനം. ആനകള്‍ക്കും ആസ്മ, ക്ഷയം തുടങ്ങിയ അസുഖങ്ങളുണ്ടെന്നും അനുഗ്രഹം നല്‍കുന്നതു വഴി ഇവ തീര്‍ഥാടകരിലേക്കു പടരാനുള്ള സാധ്യത കൂടുതലാണെന്നും വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു. വിലക്ക് നിലവില്‍ വരുന്നതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരത്തിനാണ് അവസാനമാകുന്നത്.
ആചാരം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിന് തമിഴ്‌നാട് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ആര്‍. സുന്ദര രാജു നിര്‍ദേശം നല്‍കി.ഹിന്ദുമത വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള തീരുമാനങ്ങളൊന്നും എടുക്കില്ലെന്നു വകുപ്പ് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ നിരോധന നീക്കം ഹൈന്ദവ വികാരത്തിനെതിരാണെന്നാരോപിച്ചു ഹിന്ദു ഭക്തസഭ രംഗത്തെത്തിയിട്ടുണ്ട്.
അനുഗ്രഹം നല്‍കുന്നതു നിര്‍ത്തുന്നതിനു പുറമെ, ആനകളെ കോണ്‍ക്രീറ്റ് പാകിയ തറകളില്‍ കൂടുതല്‍ നേരം നിര്‍ത്തരുതെന്നും ക്ഷേത്രം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications