സ്വകാര്യ മേഖലയില്‍ 5% സംവരണത്തിന് ആഹ്വാനം
ദില്ലി: സ്വകാര്യ മേഖലയില്‍ പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍
കേന്ദ്രസര്‍ക്കാര്‍ വ്യവസായ ലോകത്തോട് ആഹ്വാനം ചെയ്തു.
സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയ വ്യവസായ ലോകം കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടു.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യസായ നയ പ്രോത്സാഹന വകുപ്പാണ് നിര്‍ദ്ദേശം നല്‍കിയത്. പാര്‍ലമെന്റ് സമ്മേളിക്കുന്നതിനാല്‍ ഇതിനെക്കുറിച്ച് ഒന്നും പറയാനാവില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു.












Click it and Unblock the Notifications