ദന്തെവാഡയില്‍ വീണ്ടും ആക്രമണം; 70 പേരെ കാണാനില്ല

ദന്തെവാഡയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ കിരാന്തുലിനടുത്ത് ഗൂമിപാല്‍ കാട്ടിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഇരുന്നൂറോളം മാവോവാദികള്‍ പെട്രോളിങ്ങ് കഴിഞ്ഞു മടങ്ങിയ സൈനികരെ ആക്രമിക്കുകയായിരുന്നു എന്നാണ് ആദ്യ സൂചന. ആറു സൈനികരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഐജി രാജേഷ് മിശ്ര പറഞ്ഞു.
രാവിലെ പതിനൊന്നോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സിപിഐ(മാവോവാദി) കമാന്‍ഡര്‍ ഗണേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തെക്കുരിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ ആരംഭിച്ചത്. കനത്ത മഴ കാരണം കാട്ടിനുള്ളിലേക്കുള്ള വാര്‍ത്തവിനിമയ ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണ്.
മേഖലയിലേയ്ക്ക് കൂടുതല്‍ സേനയെ എത്തിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications