പോപ്പുലര്‍ ഫ്രണ്ട് നിരോധനം: യോഗം ചേരുന്നു
ദില്ലി: പോപ്പുലര്‍ഫ്രണ്ടിന്റെ നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കേരളത്തില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി റിപ്പോര്‍ട്ട്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ള യോഗത്തില്‍ പങ്കെടുക്കുമെന്ന് സൂചനകളുണ്ട്. ആഗസ്റ്റ് അവസാനമോ ഒക്‌ടോബര്‍ ആദ്യമോ യോഗം നടക്കുമെന്നാണ് അറിയുന്നത്.
പാപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications