തുരങ്കം നിര്‍മ്മിച്ച് 3 തടവുകാര്‍ രക്ഷപ്പെട്ടു
പനാജി: ജയിലിനുള്ളില്‍ തുരങ്കം നിര്‍മിച്ച് മൂന്നു തടവുകാര്‍ ജയില്‍ചാടി. ജയിലിന്റെ കക്കൂസില്‍ നിന്നും പുറത്തേയ്ക്ക് തുരങ്കം നിര്‍മ്മിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്.
വാസ്‌കോയിലുള്ള ജയിലില്‍ നിന്നാണ് വിചാരണത്തടവുകാരായ ഹിറ്റ്‌ലര്‍ ഫെര്‍ണാണ്ടസ് എന്ന കുപ്രസിദ്ധ കുറ്റവാളിയും അനുയായികളായ അഭിജിത്ത് പാട്ടീല്‍, സെബി ഫെറാവോ എന്നിവരുമാണ് പോലീസിനെ കബളിപ്പിച്ച് ജയില്‍ ചാടിയത്. ഹിറ്റ്‌ലര്‍ രണ്ടു കൊലക്കേസുകളില്‍ പ്രതിയാണ്.
മാസങ്ങളോളം നീണ്ട പ്രയത്‌നത്തിന്റെ ഫലമായാണ് പത്തു മീറ്റര്‍ നീളത്തില്‍ ഇവര്‍ ജയിലിനു പുറത്തേക്ക് തുരങ്കം നിര്‍മിച്ചത്. ബുധനാഴ്ച രാവിലെ മൂന്നു മണിക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. പോലീസെത്തി തെളിവെടുപ്പ് നടത്തി.












Click it and Unblock the Notifications