Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെരുപ്പുമാല: കെഎസ്ആര്‍ടിസി ജീവനക്കാര്‍ കീഴടങ്ങി

ചേര്‍ത്തല: ഹര്‍ത്താല്‍ ദിനത്തില്‍ ജോലി ചെയ്തതിനു കെഎസ്ആര്‍ടിസി ഡ്രൈവറെ ചെരിപ്പുമാലയിട്ട കേസില്‍ പ്രതികളായ മൂന്നു കണ്ടക്ടര്‍മാര്‍ സംഭവം നടന്ന് മൂന്നര മാസത്തിനുശേഷം കോടതിയില്‍ കീഴടങ്ങി.

ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതോടെയാണു കെഎസ്ആര്‍ടിഇഎ (സിഐടിയു) സംസ്ഥാന കമ്മിറ്റിയംഗം മധു ബി. ഗോപന്‍, യൂണിറ്റ് ഭാരവാഹികളായ പി.എന്‍ രാജു, പി.ഒ മാത്യു എന്നിവര്‍ കീഴടങ്ങിയത്. പ്രതികളെ ചേര്‍ത്തല ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് എസ്. അജികുമാര്‍ 17 വരെ റിമാന്‍ഡ് ചെയ്തു.

ഏപ്രില്‍ 27ലെ ഹര്‍ത്താല്‍ ദിനത്തിലാണു കേസിനാസ്പദമായ സംഭവം. എം പാനല്‍ െ്രെഡവറായ എസ്. ബിജു ഉള്‍പ്പെടെ 73 പേരാണ് അന്നു ജോലിക്കെത്തിയത്. ഹര്‍ത്താലായതിനാല്‍ നിര്‍ബന്ധമായും ജീവനക്കാര്‍ ജോലിക്ക് എത്തണമെന്ന് എംഡിയുടെ ഉത്തരവുണ്ടായിരുന്നു.

രാവിലെ മൂന്നു ബസുകളാണ് ആലപ്പുഴയ്ക്കു സര്‍വീസ് നടത്തിയത്. ബസുകള്‍ ആലപ്പുഴ ഡിപ്പോയില്‍ എത്തിയപ്പോള്‍ സമരക്കാര്‍ ഇവരെ തടഞ്ഞു. വൈകിട്ട് ആറിനു ഹര്‍ത്താല്‍ സമയം കഴിഞ്ഞപ്പോഴാണു വിട്ടയച്ചത്.

ഇവര്‍ തിരികെ ചേര്‍ത്തല ഡിപ്പോയില്‍ എത്തിയപ്പോഴാണു സിഐടിയു നേതാക്കളായ കണ്ടക്ടര്‍മാര്‍ ബിജുവിനെ ഉള്‍പ്പെടെ തടയുകയും തലയില്‍ മൂത്രമൊഴിയ്ക്കുകയും ചെരിപ്പുമാലയിട്ടു മര്‍ദിക്കുകയും ചെയ്തത്.

ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയ ബിജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസും മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിരുന്നു.

ഇതിനെത്തുടര്‍ന്ന് മൂവരെയും സംഘടനയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും കെഎസ്ആര്‍ടിസി ഇവരെ വിദൂര ജില്ലകളിലേക്കു സ്ഥലം മാറ്റുകയും ചെയ്തു. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+