Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ മെഡി. കോളജ് പ്രവേശനം നിറുത്തിവയ്ക്കുന്നു

കൊച്ചി: പതിനൊന്ന് സ്വകാര്യ മെഡിയ്ക്കല്‍ കോളജുകളിലുമുള്ള സര്‍ക്കാര്‍ സീറ്റുകളിലേയ്ക്ക് പ്രവേശനം നിറുത്തിവയ്ക്കുകയാണെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി.

പ്രവേശനം സംബന്ധിച്ച് സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറില്‍ നിന്നും സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പിന്മാറിയിരിയ്ക്കുകയാണെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. അസോസിയേഷന്‍ സ്വന്തം നിലയില്‍ നടത്തിയ പ്രവേശന പരീക്ഷ കഴിഞ്ഞ ദിവസം കോടതി അസാധുവാക്കിയിരുന്നു. ഇതാണ് ഈ പുതിയ നടപടിയ്ക്ക് കാരണം. അസോസിയേഷന്റെ അടിയന്തര യോഗമാണ് ഈ തീരുമാനം എടുത്തത്.

കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയതിന് ശേഷം സുപ്രീംകോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെപ്പറ്റി തീരുമാനമെടുക്കും. സര്‍ക്കാരുമായുണ്ടാക്കിയ കരാറില്‍ നിന്ന് താത്കാലികമായി പിന്‍മാറാനുള്ള തീരുമാനം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി സാജന്‍ പ്രസാദ് പറഞ്ഞു.

സ്വകാര്യ മെഡിയ്ക്കല്‍ കോളജുകളിലേയ്ക്ക് പ്രവേശനപരീക്ഷ നടത്തിയത് ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലല്ലെന്ന കോടതിയുടെ നിരീക്ഷണം ശരിയല്ലെന്ന് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. പ്രവേശനത്തിന്റെ എല്ലാ നടപടിക്രമങ്ങളും യഥാസമയം മുഹമ്മദ് കമ്മിറ്റിയെ കോളേജുകള്‍ അറിയിച്ചിട്ടുണ്ടെന്നാണ് അവരുടെ നിലപാട്.

സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട സ്വാശ്രയ കോളേജുകള്‍ക്ക് മാത്രമാണ് മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് ഇത്തരമൊരു വിലക്ക് വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ സര്‍ക്കാരുമായി കരാറുണ്ടാക്കുന്ന കാര്യം വിശദമായി പരിശോധിക്കാനും മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ പ്രകാരം 35 ശതമാനം മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഏതെങ്കിലും തരത്തിലുള്ള തടസ്സമുണ്ടായാല്‍ എല്ലാ സീറ്റുകളിലേക്കും ഒരേ ഫീസ് തന്നെ ഈടാക്കാന്‍ വ്യവസ്ഥയുണ്ടെന്നും എന്നാല്‍ ഇതുമൂലം വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വിധി വരുന്നതുവരെ കാത്തുനില്‍ക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഇതോടെ പ്രവേശന നടപടികള്‍ അനന്തമായി നീളുമെന്ന കാര്യം ഉറപ്പായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+