തലയെണ്ണിയപ്പോള്‍ 2 ലക്ഷത്തിന്റെ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ രണ്ടു ലക്ഷത്തോളം വിദ്യാര്‍ഥികളുടെ കുറവ്. 11 ജില്ലകളിലെ സ്‌കൂളുകളില്‍ നടത്തിയ തലയെണ്ണലിലാണ് ഇത് കണ്ടെത്തിയത്.
കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ കണക്കുകളാണ് ഇനി ലഭിക്കാനുള്ളത്. കുട്ടികളുടെ കുറവ് സംസ്ഥാനത്ത് 3,300 അധ്യാപക തസ്തികകള്‍ നഷ്ടപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.
സര്‍ക്കാര്‍ സ്‌കൂളുകളും എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടുന്ന പൊതുവിദ്യാഭ്യാസ രംഗത്തുനിന്ന് ഓരോ വര്‍ഷവും ലക്ഷക്കണക്കിനു കുട്ടികളുടെ കുറവാണ് അനുഭവപ്പെടുന്നത്. അധ്യാപകരുടെയും പൊതുവിദ്യാഭ്യാസ രംഗത്തിന്റെ തന്നെയും നിലനില്‍പ്പിനെ ബാധിക്കുന്ന തരത്തിലാണു കുട്ടികളുടെ കൊഴിഞ്ഞുപോക്കെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications