പൊലീസിന്റെ ഹെല്‍മെറ്റ് അടിച്ചുമാറ്റി
തിരുവനന്തപുരം: ഹെല്‍മെറ്റ് വേട്ട നടത്തുന്നതിനിടെ ട്രാഫിക് പോലീസിന്റെ ഹെല്‍മറ്റ് ഒരു വിഭാഗമാളുകള്‍ അടിച്ചുമാറ്റി.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെ കരമന ആണ്ടിയിറക്കത്ത് ട്രാഫിക് എസ്‌ഐയുടെ നേതൃത്വത്തില്‍ ഹെല്‍മെറ്റ് വേട്ട നടക്കുമ്പോഴായിരുന്നു സംഭവം.
ആണ്ടിയിറക്കം അപകടമേഖലയാണെന്നും ഇതിനുമുമ്പ് നാലപകടങ്ങള്‍ നടന്ന സ്ഥലമാണെന്നും അതിനാല്‍ ഹെല്‍മെറ്റ് വേട്ട ഇവിടെ നടത്തരുതെന്നും ഒരു സംഘമാളുകള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പോലീസ് ഹെല്‍മെറ്റ് വേട്ട തുടര്‍ന്നു. ഇതില്‍ പ്രതിഷേധിച്ച് അവര്‍ പോലീസിന്റെ ഹെല്‍മെറ്റ് എടുത്തുകൊണ്ടുപോവുകയായിരുന്നു.
ഒടുവില്‍ ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറും തമ്പാനൂര്‍ സിഐയും മറ്റും സ്ഥലത്തെത്തുകയും ഹെല്‍മെറ്റ് വേട്ട ആണ്ടിയിറക്കത്തില്‍നിന്നു മാറ്റി.
ഹെല്‍മെറ്റ് തിരികെ നല്‍കിയെല്ലെങ്കില്‍ മോഷണത്തിനു കേസെടുക്കുമെന്ന് പോലീസ് അറിയിച്ചതിനെതുടര്‍ന്ന് രാത്രി എട്ടു മണിയോടെ ഹെല്‍മെറ്റ് സ്‌റ്റേഷനില്‍ എത്തിച്ച് പ്രശ്‌നം തീര്‍ക്കുകയായിരുന്നു.












Click it and Unblock the Notifications