Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയുടെ വോട്ട് സ്വീകരിക്കില്ല: ചാണ്ടി

Oommen Chandy
തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്റെ സഹായം സ്വീകരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി. മുരളീധരന്‍ വിഭാഗത്തിന്റെ വോട്ടു സ്വീകരിക്കുമെന്ന പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്.

മുരളിയുടെ വോട്ട് സ്വീകരിക്കുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തത്. എന്നാല്‍ താന്‍ പറഞ്ഞ കാര്യം തെറ്റായാണ് മാധ്യമങ്ങളില്‍ വന്നത്. അതിനാലാണ് വിശദീകരണം നല്‍കുന്നതെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കെ മുരളീധരന്റെ മടങ്ങിവരവ് സംബന്ധിച്ച കാര്യത്തില്‍ കെപിസിസി നിലപാടില്‍ മാറ്റമില്ല. തീരുമാനത്തില്‍ മാറ്റം വരുത്താനുള്ള ഒരു സാഹചര്യവും ഇപ്പോള്‍ നിലവില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

മുരളീധരനുള്‍പ്പെടെ യുഡിഎഫിന് പുറത്തുള്ള ആരുമായും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ചര്‍ച്ചയോ സഖ്യമോ ഉണ്ടാക്കില്ല. തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് യുഡിഎഫിന് വ്യക്തമായ പരസ്യ നിലപാട് ഉണ്ട്. വെറും പത്തുവോട്ടിന് വേണ്ടി ആ പരസ്യനിലപാടില്‍ നിന്ന് വ്യതിചലിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും ചാണ്ടി പറഞ്ഞു.

ചൊവ്വാഴ്ച തൃശൂരില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുരളിയുടെ വോട്ടും സ്വീകരിയ്ക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ആരുടെയും സഹായം നിരസിയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+