Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് ബിയര്‍ കമ്പനിയില്‍ വെടിവെപ്പ്: 9 മരണം

9 dead in beer factory shooting
മാഞ്ചസ്റ്റര്‍: അമേരിക്കയിലെ മാഞ്ചസ്റ്റര്‍ നഗരത്തിനടുത്ത് ഗോഡൗണില്‍ഡ്രൈവര്‍ സഹപ്രവര്‍ത്തകരായ എട്ടുപേരെ വെടിവെച്ചുകൊന്നു. തുടര്‍ന്ന് സ്വയം വെടിവെച്ചു ജീവനൊടുക്കുകയും ചെയ്തു. ഹര്‍ട്ട് ഫോള്‍സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ്'എന്ന ബിയര്‍ വിതരണ സ്ഥാപനത്തിലെ ഡ്രൈറായ ഒമാര്‍ തോണ്‍ടണ്‍ ആണ് സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്നതെന്ന് മാഞ്ചസ്റ്റര്‍ പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. രണ്ടുപേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ നില ഗുരുതരമാണ്.

അച്ചടക്ക നടപടി നേരിടുന്ന 34കാരനായ തോണ്‍ടനോട് അധികൃതര്‍ രാജിവെക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സഹഡ്രൈവര്‍മാര്‍, യൂണിയന്‍ വക്താക്കള്‍ കമ്പനി എക്‌സിക്യൂട്ടീവുമാര്‍ എന്നിവരാണ് തോക്കിനിരയായതെന്ന് പൊലീസ് അറിയിച്ചു.

വെടിവെപ്പ് നടക്കുമ്പോള്‍ അമ്പതിനും എഴുപതിനുമിടയില്‍ തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു.
രാവിലെ തൊഴിലാളികള്‍ ഷിഫ്റ്റ് മാറുമ്പോഴാണ് വെടിവെപ്പുണ്ടായതെന്ന് വിതരണക്കമ്പനി ഡയറക്ടര്‍ ബ്രെറ്റ്‌ഹോളന്‍ഡര്‍ പറഞ്ഞു. ഹോളന്‍ഡറുടെ ബന്ധുവും കമ്പനി വൈസ് പ്രസിഡന്റുമായ ആളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.

കറുത്ത വര്‍ഗ്ഗക്കാരനായ ഒമാര്‍ താന്‍ വംശീയാധിക്ഷേപത്തിന് ഇരയായതായി നേരത്തെ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ ഗോഡൗണില്‍ നിന്നും ബിയര്‍ മോഷ്ടിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടിയെടുത്തതെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+