മലേഷ്യ ഇന്ത്യാക്കാര്‍ക്കുള്ള വിസ ഇളവ് റദ്ദാക്കും
കോലാലംപുര്‍: ഇന്ത്യാക്കാര്‍ സന്ദര്‍ശനത്തിന് മുന്‍കൂര്‍ വിസ എടുക്കേണ്ടെന്ന സൗകര്യം നിറുത്താന്‍ മലേഷ്യ ആലോചിയ്ക്കുന്നു. ഇപ്പോള്‍ മലേഷ്യന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം 'വിസ ഓണ്‍ അറൈവല്‍' എന്ന സംവിധാനപ്രകാരം വിസ നേടാം.
എന്നാല്‍ ഈ സൗകര്യം ദുരുപയോഗം ചെയ്ത് മലേഷ്യയിലെത്തിയ ഒട്ടേറെ പേര്‍ രാജ്യം വിട്ട് പോയിട്ടില്ലെന്നതിനാലാണ് പുതിയ നയ രൂപീകരണത്തെക്കുറിച്ച് രാജ്യം ആലോചിയ്ക്കുന്നത്. ഇങ്ങനെ മുങ്ങിയ ഇന്ത്യാക്കാര്‍ മാത്രം 40,000-ഓളം വരുമെന്നാണ് കണക്ക്. ഇതുകാരണം ഇത്തരത്തില്‍ വിസ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു.
ഇന്ത്യയുള്‍പ്പെടെ എട്ടു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഈ അനായാസ വിസ സൗകര്യം ലഭ്യമായിട്ടുള്ളത്. ഇന്ത്യയ്ക്കുപുറമെ ചൈന, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, തയ്‌വാന്‍, കൊമറോസ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഇത്തരത്തില്‍ വിസ സൗകര്യം നല്‍കിയിരുന്നത്. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി 2006-ലാണിത് തുടങ്ങിയത്.












Click it and Unblock the Notifications