സൂര്യനിലെ പൊട്ടിത്തെറി ഭൂമിയ്ക്ക് ഭീഷണി

ഇതിനെതുടര്‍ന്നുണ്ടായ സൂര്യനാളങ്ങള്‍ ഇന്ന് ഭൂമിയിലെത്തിയേക്കാമെന്നാണ്് ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കുന്നത്.
ഭൂമിയോളം വലിപ്പത്തില്‍ നടന്ന പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഉയര്‍ന്ന സൂര്യനാളങ്ങള്‍ ഭൂമിയുടെ നേര്‍ക്കാണ് വരുന്നതെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇത് സൗര സുനാമിയ്ക്ക് കാരണമായേക്കാമെന്നാണ് ശാസ്ത്രലോകം വിലയിരുത്തിയിരിക്കുന്നത്
ആഗോള വാര്‍ത്താ വിനിമയ ഉപാധികളെയും ഉപഗ്രഹങ്ങളെയും സൂര്യനാളങ്ങള്‍ നശിപ്പിക്കാനുള്ള സാധ്യതയും ശാസ്ത്ര ലോകം തള്ളിക്കളയുന്നില്ല. മണിക്കൂറില്‍ 93 മില്യന്‍ മൈല്‍ വേഗത്തിലാണ് സൂര്യനാളം സഞ്ചരിക്കുന്നത്. ഭൂമിയുടെ കാന്തികമേഖലയെ തന്നെ തകര്‍ക്കാന്‍ ശേഷിയുളളതാണ് ഈ സൂര്യനാളം.
ചെറുതും വലുതുമായ ഒട്ടേറെ പൊട്ടിത്തെറികള്‍ സൂര്യനില്‍ നിത്യേന സംഭവിക്കുന്നുണ്ടെങ്കിലും അവയുടെ ആഘാതങ്ങള്‍ ഭൂമിയിലെത്താറില്ല. എന്നാല്‍ ഇത്തവണത്തെ പൊട്ടിത്തെറി അല്‍പം ഗൌരവമുള്ളതാണെന്നാണ് ശാസ്ത്രലോകം പറയുന്നത്.












Click it and Unblock the Notifications