കുവൈത്തില്‍ ഗതാഗത നിയമം ലംഘിച്ചാല്‍ നാടുകടത്തല്‍
കുവൈത്ത്: കുവൈത്തില്‍ ഗതാഗതനിയമങ്ങള്‍ കര്‍ശനമാക്കുന്നു. നിയമം ലംഘിക്കുന്ന വിദേശികള്‍ക്ക് ഇനി ജയില്‍ ശിക്ഷയും നാടുകടത്തലും അഭിമുഖീകരിക്കേണ്ടിവരും. സ്വദേശികള്‍ക്കും കര്‍ശനമായ ശിക്ഷാവിധികളാണ് ലഭിക്കുക.
വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗതനിയമം കര്‍ശനമാക്കുന്നതിനാ.ി നിരീക്ഷണം ഊര്‍ജിതമാക്കി. പിടിയിലാകുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് ഗതാഗതവകുപ്പ് നിര്‍ദേശം നല്‍കി.
നിയമം 44 പ്രകാരം വാഹനാപകടങ്ങള്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍, പൊതുനിരത്തില്‍ അതിവേഗം വാഹനമോടിക്കുക തുടങ്ങിയവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ്.
ഇവയില്‍പ്പെട്ട് പിടിയിലാകുന്ന വിദേശികളെ ശിക്ഷ നടപ്പാക്കി നാടുകടത്തുകയും സ്വദേശികള്‍ക്ക് കര്‍ശനമായ ശിക്ഷ നടപ്പിലാക്കുന്നതിനുമാണ് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ജൂലൈ അവസാനവാരത്തില്‍ നടന്ന സൂക്ഷ്മപരിശോധനയില്‍ നിയമലംഘനം നടത്തിയ 11 പേരെ കണ്ടെത്തി അറസ്റ്റുചെയ്ത് ജയിലിലാക്കിയിട്ടുണ്ട്. ഇതില്‍ രണ്ടു പേര്‍ വിദേശികളാണ്. ഇവരെ ശിക്ഷ നടപ്പിലാക്കി നാടുകടത്തും.
പൊതുനിരത്തുകളില്‍ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കുമൂലം യാത്രക്കാര്‍ക്ക് നിശ്ചിതസമയത്ത് എത്തിച്ചേരുന്നതിന് കഴിയാത്ത അവസ്ഥയാണ്. ഇതുമൂലം ഓഫീസുകളില്‍ ഹാജര്‍ നില കുറവാണെന്നും സര്‍ക്കാര്‍ വകുപ്പുകളില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കുന്നില്ല.വര്‍ധിച്ചുവരുന്ന ജനസംഖ്യയും ഗതാഗതക്കുരുക്കും വന്‍ പ്രശ്‌നമായി മാറുകയാണ്.












Click it and Unblock the Notifications