ടോക്കിയോക്കാരുടെ മുത്തശ്ശിയെ കാണാതായി
ടോക്കിയോ: ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയെ കാണാതായി. ടോക്കിയോയുടെ മുത്തച്ഛന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുപോയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് മുത്തശ്ശിയെ കാണാനില്ലെന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.
1897ല്‍ ജനിച്ച ഫ്യൂസ ഫുരുയയെയാണ് കാണാതായിരിക്കുന്നതെന്ന് ടോക്കിയോ സുഗിനാമി വാര്‍ഡ് അധികൃതര്‍ അറിയിച്ചു. ടോക്കിയോയിലെ 111കാരനായ മുത്തച്ഛന്റെ പഴകി ദ്രവിച്ച അസ്ഥികൂടം ബന്ധുവീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് കണ്ടെടുത്തത്.
ഇവര്‍ രണ്ടുപേരായിരുന്നു ടോക്കിയോയിലെ ഏറ്റവും പ്രായം ചെന്ന സ്ത്രീയും പുരുഷനും. ഇവരെ വര്‍ഷങ്ങളായി നേരില്‍ ബന്ധപ്പെടാറില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഫ്യൂസ ഫുരുവയെ തേടി അവരുടെ 79കാരിയായ മകളുടെ വീട്ടിലെത്തിയപ്പോള്‍ തന്റെ അമ്മ ആ വീട്ടില്‍ താമസിച്ചിട്ടേ ഇല്ലെന്ന് അവര്‍ വ്യക്തമക്കി. ഒരുപക്ഷേ അമ്മ തന്റെ ഇളയ സഹോദരനൊപ്പം ടോക്കിയോയ്ക്ക് പുറത്ത് താമസിക്കുന്നുണ്ടാകാമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ആ വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍, ആ വീട്ടില്‍ ആരും താമസിക്കുന്നില്ലെന്നും വ്യക്തമായി.












Click it and Unblock the Notifications