കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ അഴഗിരി ലോക്സഭയില്‍ സംസാരിച്ചു, ഒരു വരി

Google Oneindia Malayalam News

Alagiri
ദില്ലി: ഒടുവില്‍ ഡിഎംകെ മന്ത്രി അഴഗിരി ലോക്സഭയില്‍ ഒരു വരി സംസാരിച്ചു. ഇംഗ്ലീഷില്‍ !! ഓഗസ്റ്റ് അഞ്ച് വ്യാഴാഴ്ച ലോക്സഭയിലെ ചോദ്യോത്തര വേളയില്‍ ഇത്രയും മാത്രമാണ് അഴഗിരി പറഞ്ഞത്. "Question number 161. A statement A to E is laid on the table of the House,". മന്ത്രിയായി ഒരു വര്‍ഷത്തിന് ശേഷമാണ് ഇദ്ദേഹം ലോക്സഭയില്‍ ഒരു വരി ഉരിയാടിയത്.

ഇംഗ്ലീഷും ഹിന്ദിയും നേരെ സംസാരിയ്ക്കാന്‍ കഴിയാത്തതുകൊണ്ട് അഴഗിരി സഭയില്‍ സംസാരിയ്ക്കാറില്ല. കഴിയുന്നതും സഭയില്‍ വരുന്നത് തന്നെ ഒഴിവാക്കും. കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്സ് മന്ത്രിയാണ് അഴഗിരി.

മന്ത്രി ഈ ഒരു വരി പറഞ്ഞ ശേഷം അംഗങ്ങളില്‍ നിന്ന് വന്ന ഉപ ചോദ്യങ്ങള്‍ക്ക് സഹ മന്ത്രി ശ്രീകാന്ത് ജെനയാണ് ഉത്തരം പറ‍ഞ്ഞത്. ഉത്തരം പറയാന്‍ എണീയ്ക്കുന്നതിന് മുമ്പ് ഓരോ തവണയും ശ്രീകാന്ത് അഴഗിരിയോട് അനുവാദം ചോദിയ്ക്കുന്നുണ്ടായിരുന്നു.

തടര്‍ന്നും ശ്രീകാന്ത് തന്നെയാണ് ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞത്.

തമിഴില്‍ ഉത്തരം പറയാന്‍ അഴഗിരി സ്പീക്കര്‍ മീരാ കുമാറിനോട് അനുമതി ചോദിച്ചിരുന്നു. എന്നാല്‍ ഉത്തരങ്ങള്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ ആയതുകൊണ്ട് സഭയില്‍ ഉത്തരം പറയുന്നതും ഇതിലേതെങ്കിലും ഭാഷയിലായിരിയ്ക്കണമെന്നായിരുന്നു ലോക്സഭാ ഉദ്വോഗസ്ഥരുടെ തീരുമാനം. അപ്പോഴാണ് സ്പീക്കര്‍ മീരാ കുമാര്‍ അഴഗിരിയുടെ രക്ഷയ്ക്ക് എത്തിയത്. പ്രധാന ചോദ്യത്തിന്റെ ആദ്യ ഭാഗം എഴുതി വായിയ്ക്കുക. ഉപ ചോദ്യങ്ങള്‍ക്ക് മറുപടി ശ്രീകാന്ത് ജന പറയുക. അങ്ങനെയാണ് ഇന്നത്തെ 'അഴഗിരി ലോക്സഭാ പ്രസംഗം' നടന്നത്.

മന്ത്രി അഴഗിരി സഭയിലെത്താറേയില്ലെന്ന് പറഞ്ഞ് ലോക്സഭയുടെ ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ബഹളം വച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X