2 ദിവസം; ബ്ലാക്ക്‌ബ്ലെറിക്ക് 12600 കോടി രൂപ നഷ്ടം

ഓഹരി വിലയിലുണ്ടായ തകര്‍ച്ചയില്‍ 270 കോടി ഡോളറോളം (ഏതാണ്ട് 12,600 കോടി രൂപ) കമ്പനിക്ക് നഷ്ടമുണ്ടായെന്ന് കണക്കാക്കപ്പെടുന്നു. ഗോള്‍ഡ്മാന്‍ സാക്‌സിന്റെ ഓഹരി വിപണന സേവന വിഭാഗം റിം ഓഹരികള്‍ വില്‍ക്കാന്‍ ശുപാര്‍ശ നല്‍കിയതും കമ്പനിയ്ക്ക് തിരിച്ചടിയായി.
വിപണിയില്‍ കടുത്ത മത്സരം നേരിടുന്ന വേളയിലാണ് റിമ്മിന് പുതിയ പ്രതിസന്ധി തലവേദനയായിരിക്കുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഫോണും ആപ്പിള്‍ ഐഫോണ്‍ നാലും രംഗത്തെത്തിയതിന് ശേഷം കമ്പനിയുടെ ഓഹരി വിലയില്‍ ഏകദേശം 20 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ബ്ലാക്ക്ബെറിയുടെ പുതിയ മോഡലായ ടോര്‍ച്ച് 9800ന് വിപണിയില്‍ അനുകൂല പ്രതികരണം ലഭിയ്ക്കാത്തതും തിരിച്ചടിയുടെ ആഘാതം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
150 രാജ്യങ്ങളിലായി 4.1 കോടി ഉപഭോക്താക്കളാണ് കമ്പനിയ്ക്കുള്ളത്.












Click it and Unblock the Notifications