കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2 ദിവസം; ബ്ലാക്ക്‌ബ്ലെറിക്ക് 12600 കോടി രൂപ നഷ്ടം

  • By Ajith Babu
Google Oneindia Malayalam News

RIM shares down 4% day after Torch unveiling
ടൊറാന്റൊ : നിരോധന ഭീഷണിയുമായി വിവിധ രാജ്യങ്ങള്‍ രംഗത്തെത്തിയതോടെ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) കമ്പനിയുടെ ഓഹരി വിലയില്‍ വന്‍ ഇടിവ്. സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയും ഇന്തോനേഷ്യയുമാണ് റിമ്മിന്റെ ബ്ലാക്ക്‌ബെറി നിരോധിയ്ക്കുന്ന കാര്യത്തെക്കുറിച്ചാലോചിയ്ക്കുന്നത്. ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെ റിം കമ്പനിയുടെ ഓഹരി വിലകളില്‍ രണ്ട് ദിവസത്തിനുള്ളില്‍ നാല് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഓഹരി വിലയിലുണ്ടായ തകര്‍ച്ചയില്‍ 270 കോടി ഡോളറോളം (ഏതാണ്ട് 12,600 കോടി രൂപ) കമ്പനിക്ക് നഷ്ടമുണ്ടായെന്ന് കണക്കാക്കപ്പെടുന്നു. ഗോള്‍ഡ്മാന്‍ സാക്‌സിന്റെ ഓഹരി വിപണന സേവന വിഭാഗം റിം ഓഹരികള്‍ വില്‍ക്കാന്‍ ശുപാര്‍ശ നല്‍കിയതും കമ്പനിയ്ക്ക് തിരിച്ചടിയായി.

വിപണിയില്‍ കടുത്ത മത്സരം നേരിടുന്ന വേളയിലാണ് റിമ്മിന് പുതിയ പ്രതിസന്ധി തലവേദനയായിരിക്കുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഫോണും ആപ്പിള്‍ ഐഫോണ്‍ നാലും രംഗത്തെത്തിയതിന് ശേഷം കമ്പനിയുടെ ഓഹരി വിലയില്‍ ഏകദേശം 20 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ബ്ലാക്ക്ബെറിയുടെ പുതിയ മോഡലായ ടോര്‍ച്ച് 9800ന് വിപണിയില്‍ അനുകൂല പ്രതികരണം ലഭിയ്ക്കാത്തതും തിരിച്ചടിയുടെ ആഘാതം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

150 രാജ്യങ്ങളിലായി 4.1 കോടി ഉപഭോക്താക്കളാണ് കമ്പനിയ്ക്കുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X