കോണ്‍വെല്‍ത്ത് ഗെയിംസ് :ട്രഷറര്‍ രാജിവെച്ചു

ടെന്നീസ് സ്‌റ്റേഡിയത്തില്‍ സിന്തറ്റിക് കോര്‍ട്ടുകള്‍ നിര്‍മിക്കുന്നതിനുളള കരാര്‍ ഖന്നയുടെ മകന്റെ കമ്പനിക്കു ലഭിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണു രാജി. വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗെയിംസ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗം ചേരുന്നതിനു തൊട്ടു മുന്‍പാണ് ഖന്ന രാജിക്കത്തു നല്‍കിയത്.
ആസ്‌ത്രേലിയ ആസ്ഥാനമായുള്ള റീബൌണ്ട് ഏയ്‌സ് എന്ന കമ്പനിക്ക് ടെന്നീസ് സ്‌റ്റേഡിയത്തില്‍ സിന്തെറ്റിക് കോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കിയതു സംബന്ധിച്ചാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. കമ്പനിയുടെ ഇന്ത്യാ ഘടകത്തിന്റെ സിഇഒ ആണ് ഖന്നയുടെ മകന്‍ ആദിത്യ.












Click it and Unblock the Notifications