കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഡീസലിന്റെ നികുതി കേരളം കുറച്ചേക്കും
ദില്ലി: ഡീസലിന്റെ സംസ്ഥാന നികുതി കുറക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
ഇന്ധനവില വര്‍ധനയുടെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇപ്പോള്‍ കേന്ദ്രം ഇന്ധന വില കൂട്ടിയതു വഴി സംസ്ഥാനത്തിന് അധികവരുമാനം കിട്ടുന്നുണ്ട്. ഇത് വേണ്ടെന്നുവെയ്ക്കാനാണ് ആലോചിയ്ക്കുന്നതെന്ന് ഐസക്ക് പറഞ്ഞു. അതേ സമയം പെട്രോളിന്റെ നികുതി കുറക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ബസ്, ലോറി, ടാക്‌സി തുടങ്ങി പൊതുവാഹനങ്ങളുടെ ഇന്ധനമെന്ന നിലയില്‍ ഡീസലിന്റെ സംസ്ഥാനതല വില്‍പന നികുതി കുറയ്ക്കാനാണ് തീരുമാനം.
പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പായിരിക്കും ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുയുള്ളുവെന്നറിയുന്നു. വിലക്കയറ്റത്തിന്റെ വേളയില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ നടപടി സ്വീകരിച്ചുവെന്ന പ്രതിച്ഛായ ഇതുവഴി ലഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ.