മദനി: കേരളം സഹകരിയ്ക്കുന്നില്ലെന്ന് മന്ത്രി
ദില്ലി: മദനിയുടെ അറസ്റ്റ് കാര്യത്തില്‍ കേരളം സഹകരിയ്ക്കുന്നില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി വിഎസ് ആചാര്യ പറഞ്ഞു. ദില്ലിയില്‍ ഒരു ചാനലിനോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. മദനിയെ പൊലീസ് ഉടനേ ചോദ്യം ചെയ്യും. അറസ്റ്റ് വേണോ എന്നത് അന്വേഷണ ഉദ്വോഗസ്ഥരാണ് തീരുമാനിയ്ക്കേണ്ടത്.
മുന്‍പ് കേരളത്തോട് മദനി കേസ് അന്വേഷണത്തിലും അറസ്റ്റ് സംബന്ധിച്ച വിഷയത്തിലും സഹകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുകൂല നിലപാടല്ല അന്ന് കേരളം സ്വീകരിച്ചത്. മദനിയെ ചോദ്യം ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ കേരളത്തെ മുന്‍കൂട്ടി അറിയിക്കേണ്ട കാര്യമില്ല.
2008 ലെ ബാംഗ്ലൂര്‍ സ്ഫോടനത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ല. കര്‍ണാടക പൊലീസ് ഇത് വേണ്ടവണ്ണം ചെയ്യുന്നുണ്ട്.
കേസിന്റെ ഗൂഢാലോചനയില്‍ മദനിക്കും പങ്കുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം ഹൈക്കോടതി അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. മഅദനിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. അത് ഉടനെയുണ്ടാകും.
അന്വേഷണത്തിനിടയ്ക്ക് കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ കാര്യമായ വിവരങ്ങളൊന്നും അവിടെ നിന്ന് കിട്ടിയില്ല. ഒന്നുകില്‍ അവര്‍ക്ക് ചോദിച്ച കാര്യത്തെക്കുറിച്ച് അറിവില്ലായിരിക്കാം. അല്ലെങ്കില്‍ മന:പൂര്‍വ്വം നല്‍കാന്‍ തയാറാകാത്തതായിരിക്കാം. എന്തുകൊണ്ടാണ് അവര്‍ വേണ്ട മറുപടി തരാത്തതെന്ന് അറിയില്ലെന്നും മന്ത്രി ആചാര്യ ദില്ലിയില്‍ പറഞ്ഞു.












Click it and Unblock the Notifications