മന്ത്രവാദിനിയെന്നാരോപിച്ച് യുവതിയുടെ നാവറുത്തു
ലഖ്‌നൊ: ദുര്‍മന്ത്രവാദിനിയെന്നാരോപിച്ച് യുവതിയുടെ നാവറുത്തു. ഉത്തര്‍പ്രദേശിലെ കോയര്‍പുര പ്രദേശത്തെ കര്‍ഹായിയ ഗ്രാമത്തിലാണ് സംഭവം.
ജാതിപഞ്ചായത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് സഹ്‌ദേവ് എന്നയാളാണ് സഹോദരഭാര്യയായ ജഗേശ്വരിയുടെ നാവു മുറിച്ചത്. . സഹ്‌ദേവിന്റെ മകള്‍ സോണിയ (4)യുടെ മരണത്തിന് പിന്നില്‍ ജഗേശ്വരിയാണെന്നും അവരുടെ നാവ് മുറിച്ചില്ലെങ്കില്‍ സഹ്‌ദേവിന്റെ അടുത്ത മകളും മരിയ്ക്കുമെന്ന് ചില മന്ത്രിവാദികള്‍ പറഞ്ഞിരുന്നു.
തുടര്‍ന്ന് പ്രശ്‌നം സഹ്‌ദേവ് ജാതി പഞ്ചായത്തിലെത്തിയ്ക്കുകയും അവര്‍ നാക്കറുത്തെടുക്കാന്‍ കല്‍പിയ്ക്കുകയുമായിരുന്നു. ജഗേശ്വരിയുടെഭര്‍ത്താവിന്റെ പരാതിയനുസരിച്ച് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications