എയര്‍ ഇന്ത്യ വീണ്ടും യാത്രക്കാരെ വലക്കുന്നു

പലതവണ പുറപ്പെടുമെന്ന വിവരം നല്‍കി യാത്രക്കാരെ ഒരുക്കി നിര്‍ത്തിയെങ്കിലും ഇത്രയും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിമാനം ഇതുവരെ യാത്ര പുറപ്പെട്ടിട്ടില്ല. വ്യാഴാഴ്ച രാത്രി ഏഴ് മണിക്ക് പുറപ്പെടുമെന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന അറിയിപ്പ്.
മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനുള്ള അനുമതി ലഭിക്കാത്തതാണ് വൈകാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും പിന്നീട് സാങ്കേതിക തകരാര്‍ മൂലമാണെന്ന് വിശദീകരണം വന്നു.
സ്ത്രീകളും കുട്ടികളും അടക്കം അറുപതോളം യാത്രക്കാരാണ് ടിക്കറ്റെടുത്തിരുന്നത്. വിമാനം പോകാത്തതിനെ തുടര്‍ന്ന് യാത്രക്കാരെ അടുത്തുള്ള ഹോട്ടലുകളില്‍ പാര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അര്‍ധരാത്രിയിലും പുലര്‍ച്ചെയും പല തവണ പോകുന്നത് സംബന്ധിച്ച് അറിയിപ്പുകള്‍ നല്‍കിയതിനാല്‍ യാത്രക്കാര്‍ക്ക് നേരാവണ്ണം ഉറങ്ങാനും കഴിഞ്ഞിട്ടില്ല.
ഭൂരിഭാഗം യാത്രക്കാരും മുംബൈയില്‍ നിന്ന് കണക്ഷന്‍ വിമാനം വഴി വിദേശങ്ങളിലേക്ക് പോകേണ്ടവരാണ്. ജോലി സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യേണ്ട ദിവസം എത്താന്‍ കഴിയാത്തതിനാല്‍ ജോലി തന്നെ നഷ്ടപ്പെടും എന്ന അവസ്ഥയാണ് പലര്‍ക്കുമുള്ളത്. എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ വൈകുന്നത് ഇപ്പോള്‍ പതിവായി മാറുകയാണ്.












Click it and Unblock the Notifications