കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ് കേരള 2010 മത്സരം വ്യാഴാഴ്ച

  • By Ajith Babu
Google Oneindia Malayalam News

Heat is on for Miss Kerala 2010
കൊച്ചി: കൈരളിയുടെ പുതിയ സൗന്ദര്യറാണിയെ കണ്ടെത്താനുള്ള മിസ് കേരള മത്സരം വ്യാഴാഴ്ച കൊച്ചിയില്‍ നടക്കും. വൈകിട്ട് 6.30ന്് ലെമെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന മത്സരം ഇംപ്രസാരിയോ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് സംഘടിപ്പിക്കുന്നത്.

കേരളത്തിന് പുറമെ മലേഷ്യ, ദുബയ്, ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്നായി 22 പെണ്‍കുട്ടികളാണ് ഫൈനലില്‍ മത്സരിയ്ക്കുന്നത്. സാരി, കാഷ്വല്‍സ്, ഫ്യൂഷന്‍, ഗൗണ്‍ എന്നിങ്ങനെ നാല് റൗണ്ടുകളിലൂടെയാണ് മത്സരം പൂര്‍ത്തിയാവുക.

നടന്‍ അനൂപ് മേനോന്‍, ദില്ലിയിലെ ഡിസൈനറായ ദിഗ്‌വിജയ് സിങ്, ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഫാഷന്‍ കോളമിസ്റ്റായ വിനോദ്‌നായര്‍, മുംബൈയിലെ ഫാഷന്‍ ഫോട്ടോഗ്രഫര്‍ നിഷ കുട്ടി, പഴയതാരം രഞ്ജിനി, ഛായാഗ്രാഹകന്‍ പി സുകുമാര്‍, എഴുത്തുകാരി അനിതാ നായര്‍, മെഡിമിക്‌സ് എം.ഡി. പ്രദീപ്, ലിന്‍ഡാസ് സിഇഒ ചാള്‍സ്, സൂര്യ ടിവിയുടെ വിജയ്ബാബു എന്നിവരാണ് വിധികര്‍ത്താക്കള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X