പ്രസിഡന്റിന്റെ സാഹസിക യാത്ര പന്പയില്‍ തീര്‍ന്നു
ആറന്മുള: ബലൂണില്‍ കയറി സാഹസികയാത്ര നടത്തിയ പഞ്ചായത്ത് പ്രസിഡന്റ് പമ്പാനദിയില്‍ ക്രാഷ് ലാന്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് വിഡി മോഹനനാണ് സാഹസിക ബലൂണ്‍ യാത്രയ്ക്കിടെ പമ്പാ നദിയില്‍ വീണത്. ബലൂണ്‍ യാത്ര കണ്ട് നദീ തീരത്ത് നിന്നവര്‍ പുഴയിലിറങ്ങിയാണ് വെള്ളം കുടിച്ച് അവശനായ പ്രസിഡന്റിനെ രക്ഷപ്പെടുത്തിയത്.
സര്‍ക്കാര്‍ യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച പരിസ്ഥിതിയും പ്രകൃതിയുമായി യുവജനങ്ങളെ ഇണക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുഴയറിയും സാഹസിക പരിപാടിയിലാണ് പ്രസിഡന്റ് ശരിയ്ക്കും പുഴയെ അടുത്തറിഞ്ഞത്.
വെളളത്തില്‍ വീണ പ്രസിഡന്റിനെ കരയ്‌ക്കെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും രാവിലെ നടക്കേണ്ടിയിരുന്ന പഞ്ചായത്തിലെ വികസന പദ്ധതികളും ടെന്‍ഡര്‍ അംഗീകരിക്കേണ്ട കമ്മിറ്റിയും മുടങ്ങി.












Click it and Unblock the Notifications