കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യവിരുന്ന് നടത്തിയവര്‍ക്ക് സാമൂഹ്യ സേവനം ശിക്ഷ

  • By Super
Google Oneindia Malayalam News

പുനെ: പൂനെയില്‍ സുഹൃത്ത് ദിനത്തില്‍ മദ്യവിരുന്ന് സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യം സേവനം ശിക്ഷ. സിംബയോസിസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്‍മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ത്ഥികളെയാണ് സുഹൃത്ത് ദിനമായ ഓഗസ്റ്റ് ഒന്ന് രാത്രി വൈകി പൂനെ പൊലീസ് പിടികൂടിയത്.

പാര്‍ട്ടി നടത്തിയ അ‍ഞ്ച് വിദ്യാര്‍ത്ഥികളെ 15 ദിവസത്തേയ്ക്ക് വൈസ് ചാന്‍സലര്‍ എം എസ് റസ്‍തെ സസ്പന്റ് ചെയ്തു. ഈ കാലയളവില്‍ ഇവര്‍ സാമൂഹ്യ സേവനം ചെയ്യണം. ക്യൂന്‍ മേരീസ് ടെക്നിക്കല്‍ ഇന്‍സ്റ്റിട്യൂട്ട്, ഖഡ്‍കി തുടങ്ങിയ ഏതെങ്കിലും സ്ഥാപനത്തില്‍ ദിവസം എട്ട് മണിയ്ക്കൂറെങ്കിലും സാമൂഹ്യ സേവനം ചെയ്യാനാണ് വിസി വിധിച്ചത്.

Symbiosis Institute of Management Studies
പാര്‍ട്ടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളും ശിക്ഷാ നടപടികള്‍ക്ക് വിധേയരാവണം. പക്ഷേ ഇവരുടെ ശിക്ഷ വളരെ കുറവാണെന്ന് മാത്രം. മൂന്ന് മാസം ഇവര്‍ നേരത്തെ തന്നെ ഹോസ്റ്റലില്‍ എത്തണം. രാത്രി വൈകി കറങ്ങി നടക്കാന്‍ പാടില്ലെന്ന് അര്‍ത്ഥം. ഇവര്‍ക്ക് കൗണ്‍സലിംഗ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

സ്ഥാപനം രൂപീകരിച്ച ആറംഗ സമിതി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിസി ശിക്ഷ തീരുമാനിച്ചത്.

സുഹൃത്ത് ദിനത്തില്‍ നടന്ന പാര്‍ട്ടിയില്‍ നിന്ന് 489 പേരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ ഏരെപേരും സിംബയോസിസിലെ എംബിഎ വിദ്യാര്‍ത്ഥികളായിരുന്നു. പൂനയില്‍ തേയൂരിലെ ഒരു ഫാം ഹൗസിലാണ് പാര്‍ട്ടി നടന്നത്. മയക്ക് മരുന്ന് ഉപയോഗിയ്ക്കുന്ന ഉന്മാദ വിരുന്നായിരിയ്ക്കുമെന്ന് കരുതിയാണ് പൊലീസ് റെയ്ഡ് നടത്തിയത്. എന്നാല്‍ ഇവിടെ പങ്കെടുത്തവരാരും മയക്ക് മരുന്ന് ഉപയോഗിച്ചില്ലെന്ന് കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥികളെ പിന്നീട് വിട്ടയച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X