കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രൗണ്ട് സീറോ മുസ്ലീം പള്ളി എതിര്‍പ്പ് ശക്തം

  • By Ajith Babu
Google Oneindia Malayalam News

Map of where the Ground Zero Mosque is planned
ന്യൂയോര്‍ക്ക്: ലോകവ്യാപാര സമുച്ചയം നിലനിന്നിരുന്ന 'ഗ്രൗണ്ട് സീറോ'ക്ക് സമീപം മുസ്‌ലിം പള്ളിയും സാമുദായിക കേന്ദ്രവും പണിയാനുള്ള തീരുമാനത്തിനെതിരെ എതിര്‍പ്പുയരുന്നു.

മതസ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടുള്ള തീരുമാനമാണെന്നാരോപിച്ച് ഒരു കൂട്ടം അഭിഭാഷകര്‍ രംഗത്തെത്തി.
2001 സപ്തംബര്‍ 11ലെ ഭീകരാക്രമണത്തില്‍ മരിച്ചവരോടുള്ള അനാദരവും അമേരിക്കന്‍ ജനതയുടെ നെഞ്ചിലേല്‍പ്പിക്കുന്ന മുറിവുമാണ് ഗ്രൗണ്ട് സീറോയ്ക്കടുത്ത് സ്ഥാപിക്കുന്ന കേന്ദ്രമെന്നും അഭിഭാഷകരുടെ സംഘടനയായ അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് നല്‍കിയ പരാതിയില്‍ പറയുന്നു.

ന്യൂയോര്‍ക്കിലെ സ്മാരക സംരക്ഷണ കമ്മീഷനാണ് പൊതുജനങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സപ്തംബര്‍ 11 ആക്രമണത്തിനിരയായവരുടെ ബന്ധുക്കളുടെയും പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ 'ഗ്രൗണ്ട് സീറോ'യ്ക്കടുത്തുള്ള 152 വര്‍ഷം പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റി കെട്ടിട സമുച്ചയം പണിയുന്നതിന് അനുമതി നല്കിയത്.

കോള്‍ഡോബ ഇനീഷ്യേറ്റീവ് എന്ന സ്ഥാപനമാണ് സാമുദായിക കേന്ദ്രത്തിന്റെ നത്തിപ്പുകാര്‍. കൊര്‍ദോവ ഹൌസ് എന്ന പേരില്‍ സ്ഥാപിക്കപ്പെടുന്ന കേന്ദ്രം മിതവാദികളായ മുസ്‌ലിങ്ങള്‍ക്കുള്ള ഒരിടമാകുമെന്ന് നടത്തിപ്പുകാര്‍ പറയുന്നു.

നവോത്ഥാനകാലത്ത് ഇറ്റാലിയന്‍ മാതൃകയില്‍ പണികഴിപ്പിച്ച കെട്ടിടം പൊളിച്ചുമാറ്റിയാണ് 10 കോടി ഡോളര്‍ (460 കോടി രൂപ) ചെലവിട്ട് 15 നില മന്ദിരം പണിയുന്നത്.

കെട്ടിടത്തിന് സ്മാരകപദവി നല്കണമെന്നും അങ്ങനെവന്നാല്‍ ഇവിടെ പുതിയ കെട്ടിടം ഉയരില്ലെന്നും പള്ളിയെ എതിര്‍ക്കുന്നവര്‍ ആവശ്യപ്പെട്ടു. ഇവരുടെ ആവശ്യമാണ് സ്മാരക സംരക്ഷണ കമ്മീഷന്‍ തള്ളിയത്. അതേ സമയം ഭീകരാക്രമണത്തില്‍ ഇരയായവരുടെ ബന്ധുക്കള്‍ സ്ഥാപിച്ച 'ഫാമിലീസ് ഫോര്‍ പീസ്ഫുള്‍ ടുമോറോസ് എന്ന സംഘടന മസ്ജിദ് നിര്‍മാണത്തെ അനുകൂലിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X