ക്ലോണ്‍പശുവിന്റെ ഇറച്ചി തീന്‍മേശയില്‍
ലണ്ടന്‍: ക്ലോണിങിലൂടെ ജനിച്ച പശുവിന്റെ ഇറച്ചി തീന്‍മേശയിലെത്തിയ കാര്യം ബ്രിട്ടന്‍ സമ്മതിച്ചു. ക്ലോണിങിലൂടെ ജനിച്ച മൃഗങ്ങളില്‍ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങള്‍ക്ക് വിലക്കുള്ള ബ്രിട്ടനില്‍ ഇത് പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിയ്ക്കുകയാണ്.
ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട കന്നുകാലികളുടെ ഇറച്ചിയും പാലും വില്‍ക്കുന്നത് പ്രത്യേകാനുമതിയോടെ വേണമെന്നാണ് ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ ചട്ടം. ഇത്തരം ഭക്ഷ്യവസ്തുക്കളെപ്പറ്റി നിലനില്‍ക്കുന്ന ആശങ്ക കാരണമാണിത്.

സ്‌കോട്ട്‌ലന്‍ഡിലാണ് ഇതിന്റെ ഇറച്ചി വിറ്റത്. രണ്ടാമത്തെ കാളക്കുട്ടിയെ കഴിഞ്ഞ മാസം കൊന്നെങ്കിലും ഇറച്ചി വില്‍ക്കുന്നത് തടഞ്ഞിരുന്നു.
ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട കന്നുകാലികളുടെ മാംസം കഴിക്കുന്നത് എന്തെങ്കിലും ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാലു ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം അനുവാദം നല്‍കിയാല്‍ മതിയെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാട്. അതേ സമയം ഇത്തരമൊരു വിലക്കില്ല. 2008്ല്‍ തന്നെ അവര്‍ ഇത് സംബന്ധിച്ച് നിയമപരമായി അനുമതി നല്‍കിയിരുന്നു.












Click it and Unblock the Notifications